Jump to content


//zuphaims.com/afu.php?zoneid=3884553
Photo

♪♫ Tharattu Thottil - Share ur favourite lullabies here ! ♪♫


  • Please log in to reply
53 replies to this topic

#5771 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 12 October 2018 - 03:28 AM

jD1unY.gif

 

XKTSQc.png

 


മഴത്തുള്ളികള്‍ മണ്ണിനു കുളിരേകുന്ന പോലെ അമ്മമാരുടെ താരാട്ടിന്റെ

ഈണം കുഞ്ഞുമനസ്സുകളില്‍ സ്നേഹത്തിന്‍ കുളിരേകുന്നു .... :violin:

അമ്മയുടെ താരാട്ടു പാട്ടു കേട്ട് ഉറങ്ങാത്ത കുരുന്നുകളില്ല .
അമ്മയുടെ താരാട്ടില്‍ നിന്നാണ് ഓരോ വ്യക്തിയും സംഗീതത്തെ

തിരിച്ചറിയാന്‍ തുടങ്ങിയത് ... :family:

അമ്മിഞ്ഞപ്പാലിന്റെ മധുരവും,, ബാല്യത്തിന്റെ ഓര്‍മ്മകളും എന്നും

മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി ... ഇതാ താരാട്ടു തൊട്ടില്‍ !

:music: തലമുറകളെ പാടിയുറക്കിയ താരാട്ടു പാട്ടുകള്‍ ഇവിടെ പങ്കുവയ്ക്കുന്നു .. :music:

താരാട്ടു പാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല .... മുതിര്‍ന്നവര്‍ക്കും സുഖമുള്ള

ഒരനുഭവമാണ് ... നമ്മുടെ കാതുകളെ നാമറിയാതെ തഴുകുന്നു .... :violin:
 

485383zx2m05s9si.gif

 


ഹിന്ദി ,, മലയാളം ,, തമിഴ്  എന്നീ ഭാഷകളിലെ താരാട്ടു പാട്ടുകളും ഇവിടെ പങ്കുവയ്ക്കാവുന്നതാണ് .

 

 

3ZdxDl.gif

 

മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ...

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ.... :violin:

 

L3-T.gif

 

 Aararo Aararo
Nee vero naan vero
Thaayaai maari naan paada
Seai pol neeyum kann mooda
Aararo Aararo ....
:violin:

 

L1-T.gif


Chanda Hai Tu, Mera Suraj Hai Tu,
O Meri Aankhon Ka Tara Hai Tu  .... :violin:

 

XKTVbo.gif


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#2 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 12 October 2018 - 10:18 AM

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
 
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
മയങ്ങൂ..... നീ എന്‍ മടിമേലെ
 
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍
 
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
ആരിരോ.. ആരി രാരാരോ
 
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
മധു കണം പോലെ മഞ്ഞിന്‍ മണി പോലെ
 
മയങ്ങൂ... നീ ഈ ലതമേലെ
മയങ്ങൂ.... നീയെന്‍ മടിമേലെ
ആരിരോ.. ആരി രാരാരോ
ആരിരോ.. ആരി രാരാരോ
 
കാലമറിയാതെ ഞാന്‍ അച്ഛനായ് 
കഥയറിയാതെ നീ പ്രതിഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍രാഗ മണിമാളിക
മധു സ്വരം പോലെ
മണിസ്വനം പോലെ
 
മയങ്ങൂ... ഗാനക്കുടം മേലെ
മയങ്ങൂ.... നീയെന്‍ മടിമേലെ
ആരിരോ.. ആരി രാരാരോ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌
നിറ സന്ധ്യയായ്‌ ഞാനാരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍
 
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
ആരിരോ..... ആരി രാരാരോ :violin:

  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 14 October 2018 - 07:44 PM

MOVIE - KALIMANNU
 

UO5S2r.gif
 

ലാലീ ലെ ലാലീ ലെ ലോ
ലാലീ ലെ ലാലീ ലെ ലോ

മലരൊളിയേ  മന്ദാര മലരേ
മഞ്ചാടി മണിയേ  ചാഞ്ചാടുമഴകേ
പുതുമലരേ  പുന്നാര മലരേ
എന്നോമല്‍ കണിയേ  എന്‍ കുഞ്ഞു മലരേ

നീരാമ്പല്‍ വിരിയും  നീര്‍ചോല കുളിരില്‍
നീന്തും നീയാരോ സ്വര്‍ണ മീനോ
അമ്മക്കുരുവി ചൊല്ലുമോരായിരം
കുഞ്ഞീ ക്കഥകളുടെ തേന്‍ കൂടിതായെന്നോമനെ.

ഒരു കുഞ്ഞുറുമ്പ് മഴ നനയവേ  
വെണ്‍ പിറാവ് കുട നീര്‍ത്തിയോ
ചിറകുമുറ്റാ പൈങ്കിളീ ചെറുകിളീ കൂടാണ് ഞാന്‍
കടല്‍ കാറ്റേ വാ കുളിരേകാന്‍

വിണ്ണിന്‍ നെറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊല്‍സൂര്യനോ എന്നോമന
കരളില്‍ പകര്‍ന്ന തിരു മധുരമേ  കൈക്കുടന്നയിതില്‍ അണയു നീ
നിറനിലാവായി രാത്രി തന്‍ മുല ചുരന്നോരന്‍പിതാ
നിലാ പാലാഴി കുളിര്‍ തൂകി ...... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#4 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 14 October 2018 - 08:51 PM

ആരാരോ ആരീരാരോ 
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ
(ആരാരോ...)
 
മഞ്ഞിറങ്ങും മാമലയില്‍
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ
കണ്മണിയേ നീയുറങ്ങൂ (മഞ്ഞിറങ്ങും..)
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ...)
 
ലലലലലലാ ലലലല അഹാ അഹാ
പൊന്‍കുരുന്നേ നിന്‍ കവിളില്‍
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണം പിച്ചവയ്ക്കും (പൊന്‍കുരുന്നേ..)
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
(ആരാരോ.....) :violin:

  • Vanampaadi likes this

Posted Image




Posted Image


#5 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 22 October 2018 - 07:09 PM

MOVIE - KALLU KONDORU PENNU

 

5j4OSS.gif

 

 

കേണുമയങ്ങിയൊരെൻ പൈതലേ
കാനനമൈനകൾ തേനൂട്ടിയോ
ഉണ്ണി വാവാവോ കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ
ഉണ്ണി വാവാവോ കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ

നിഴലില്ലാ വേനൽക്കാട്ടിൽ
അഴലുന്നോരാത്മാവല്ലെ
രാരീ രാരീരോ
ഒരു തുള്ളിക്കണ്ണീർ തീർത്ഥം
ചൊരിയുന്ന  മേഘം പാടീ
രാരീരാരിരോ

 

ഏതോ വനാന്തം ചൂടും രാപ്പൂക്കൾ നമ്മൾ
ഏതോ വിഭാതം തേടും രാപ്പാടികൾ
നിന്നാത്മഗന്ധം കാറ്റിനു നൽകി
ഇന്നീ മുൾത്തടത്തിൽ വാടി വീഴാൻ വിധി

അറിയാതെൻ മാറിൽ വീണ
നറുമഞ്ഞുനീരിൻ മുത്തേ
രാരീ രാരീരോ
നിറയുന്ന വാത്സല്യത്താൽ
ഹൃദയത്തിലാരോ പാടീ
രാരീ രാരീരോ
ഈ ശ്യാമഭൂവിൻ പാവം പൂമ്പൈതൽ ഞാനും
ഈ ദീനയാമം തന്നിൽ നീ ദീപമായ്
മന്ദാരക്കൂമ്പേ പൊന്നും തിടമ്പേ
ഇന്നീ നെഞ്ചം അൻപേ നിന്റെ സിംഹാസനം .... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#6 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 22 October 2018 - 09:51 PM

കിലുകിൽ പമ്പരം..തിരിയും മാനസ്സം..
അറിയാതമ്പിളീ..മയങ്ങു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
 
മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
താളം പോയ നിന്നിൽ മേയും നോവുമായ്..
താനേ വീണുറങ്ങു തെന്നൽ കന്യകേ..
താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
കിലുകിൽ പമ്പരം..തിരിയും മാനസ്സം..
അറിയാതമ്പിളീ..മയങ്ങു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
 
ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
കാലം നെയ്‌ത ജാലമോ മായജാലമോ..
തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
ഉം ഉം..ഉം ഉം.. :violin:

  • Vanampaadi likes this

Posted Image




Posted Image


#7 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 28 October 2018 - 07:25 PM

MOVIE - ADUKKAN ENTHELUPPAM
 
 
 
5bd2d5c692f84142195359.gif

 

രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായി
വീണുറങ്ങി വീണുറങ്ങീ
നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ
എന്തേ എന്തേ..
ഉറങ്ങിയില്ലാ ഇനിയും ഉറങ്ങിയില്ലാ

 

പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍
കുഞ്ഞായി കൈക്കുഞ്ഞായി വാണിരുന്നല്ലോ
അന്ന് പോലും ഞാനെന്‍ മൗനസങ്കല്പം
നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ
രാരാരോ രരിരാരാരോ
രാരോ രാരോ രരിരാരാരോ ..... :violin:


Edited by Vanampaadi, 05 November 2020 - 06:11 PM.

  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#8 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 28 October 2018 - 08:02 PM

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും
പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ
 
ഉണ്ണീ വാവാവോ പൊന്നുണ്ണീ
വാവാവോ 
ഉണ്ണീ വാവാവോ വാവേ വാവാവോ
 
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ
തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും
പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി
വരൂ
വാവാവോ പാടി വരൂ
 
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ 
ഉണ്ണീ വാവാവോ
വാവേ വാവാവോ
 
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ്
തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം
കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം
മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
 
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
(2)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ
പൂഞ്ചേലാടാലോ
 
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ 
ഉണ്ണീ വാവാവോ വാവേ വാവാവോ :violin:

  • Vanampaadi likes this

Posted Image




Posted Image


#9 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 31 October 2018 - 07:29 PM

MOVIE - ENTE VEEDU APPOONTEYUM
 
 
3Z2Zva.gif

 

വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,
കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താം ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍

ഒരു കുമ്പിള്‍ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ

ഒരു കുഞ്ഞിക്കാലല്ലേ കളം തീര്‍ത്തു മണ്ണില്‍
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളന്‍
ആട്ടുതൊട്ടില്‍ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങൂ മായപ്പൊൻമൈനേ ....  :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#10 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 31 October 2018 - 07:47 PM

ആരാരിരോ ആരിരോ..
ഉം..ഉം..ഉം...
 
ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2)
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..)
 
സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും
നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെയാളാകണം
നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം
ആ‍രിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...
 
നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍ (2)
മനസ്സു നന്നായ് വരേണം മഹാനാകണം
ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്‍..
ആരിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...
(ഉണ്ണിയാരാരിരോ....) :violin:

  • Vanampaadi likes this

Posted Image




Posted Image


#11 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 08 November 2018 - 08:16 PM

MOVIE - OPPAM

 

 

3Z26CB.gif

 

 

 

മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ

നെറുകയിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം  
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടി  

കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ
താരകം തന്നൊരു മോതിരം കൊണ്ട് നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ
പകലിരവാകെ... ഒരു നിഴലായി
കാലൊന്ന് തെന്നിടുമ്പോൾ എന്നച്ഛൻ, കാവലിനെത്തുകില്ലേ
കോരിയെടുക്കുന്തോറും, നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ

പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലെ ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ
മണിമുകിലോളം... മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ..... :violin:


Edited by Vanampaadi, 05 November 2020 - 06:12 PM.

  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#12 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 08 November 2018 - 08:28 PM

മിന്നാമിന്നി രാരാരോ..
കണ്ണിൽ മിന്നി ആരാരോ..
നിന്നോടൊപ്പം എന്നെന്നും ..
അക്കം പക്കം.. കൂടാല്ലോ...
ഉയരെ ഒരമ്പിളി മാമനുണ്ടേ...
കാളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടെ
മിന്നാമിന്നി രാരാരോ..
കണ്ണിൽ മിന്നി ആരാരോ..
നിന്നോടൊപ്പം എന്നെന്നും ..
അക്കം പക്കം.. കൂടാല്ലോ...

തുമ്പികുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ
നെഞ്ചോടു ഞാൻ ചേർക്കുകില്ലേ...
കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ
പിന്നാലെ നീ പോരുകില്ലേ ...
കുന്നിൻമേലെ കുന്നിക്കുരു പെറുക്കാൻ
ഒമേൽക്കൈയ്യാൽ കളിവീടൊന്നുണ്ടാകാം
പ്രിയമോടെ നിന്നിൽ പൂനിലാവായ്
പിരിയാതെ എന്നും കൂടെയുണ്ടേ..
മിന്നാമിന്നി രാരാരോ..
കണ്ണിൽ മിന്നി ആരാരോ..

കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ
പൊന്നോമലേ നീ നിന്നുവെങ്കിൽ
എന്തേ നിനക്കായ് നൽകീടും ഞാൻ
നിന്നോർമ്മകൾ പൂചൂടുവാൻ
കൈയ്യിൽ മെല്ലെ കുപ്പിവള നിറയ്ക്കാം
വാനം മീതെ പട്ടങ്ങൾ പറത്താം ..
കടലാസ്സു തോണിയേറിയേറി ..
തുഴയാതെ ദൂരെ നമുക്കു പോകാം...

മിന്നാമിന്നി രാരാരോ..
കണ്ണിൽ മിന്നി ആരാരോ..
നിന്നോടൊപ്പം എന്നെന്നും ..
അക്കം പക്കം.. കൂടാല്ലോ.. :violin:

  • Vanampaadi likes this

Posted Image




Posted Image


#13 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 11 November 2018 - 07:30 PM

MOVIE - POOKKAALAM VARAVAAYI

 

Ethoo-varmukilin-kinaavile-pp.gif

 

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ

നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ .... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#14 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 11 November 2018 - 07:41 PM

ആരിരം രാരിരം രാരാരോ

ആരീ രാരിരം രാരാരോ


താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം

അച്ഛനെപോലേ വളരേണം അമ്മയ്ക്ക്‌ തണലായ്‌ മാറേണം

അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം[താമര...]

വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം

പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം

ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം [താമര...]

നീ മറന്നു പോകിലും ഏറേ ദൂരേയാകിലും

എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം

ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം[താമര...] :violin:

  • Vanampaadi likes this

Posted Image




Posted Image


#15 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 20 November 2018 - 02:00 AM

MOVIE - REVATHYKKORU PAAVAKUTTY

 

 3Z316P.gif

 

വെള്ളാരം കുന്നുമ്മേലേ
വേഴാമ്പല്‍ മഴ തേടും പോല്‍
നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍
കണ്ണായിരം കരളായിരം
ആരോമലേ എന്‍ കനവായിരം

 

നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
ഇമയോരം ഊറും കണ്ണീരിനോ
കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
കനവിന്റെ കണിയായ് നീ നില്‍ക്കവേ
നിമിഷാർദ്ധവും യുഗദീര്‍ഘമായ്
സ്വരമായ് നീ നിനവായ് നീ
മൌനങ്ങള്‍ തോറും മൊഴിയായ് നീ

പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയില്‍
മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും
താരട്ടുവാന്‍ മാമൂട്ടുവാന്‍
ഇന്നെന്റെ ജന്മം തികയാതെയായ് .... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:





0 user(s) are reading this topic

0 members, 0 guests, 0 anonymous users